കണ്ണൂരില്‍ പോലിസ് ഡംബിങ് യാര്‍ഡില്‍ വന്‍ തീപ്പിടിത്തം; നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു

Update: 2023-02-16 09:06 GMT

കണ്ണൂര്‍: കുറുമാത്തൂര്‍ വെള്ളാരംപാറയിലെ പോലിസ് ഡംബിങ് യാര്‍ഡില്‍ വന്‍ തീപ്പിടിത്തം. നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിങ് യാര്‍ഡിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അഗ്‌നിശമനസേനയുടെ അഞ്ചോളം യൂനിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. എന്താണ് തീപ്പിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല.

Tags: