ചൈനയില്‍ വന്‍ തീപിടിത്തം; തീ പടര്‍ന്നത് നിരവധി നിലകളുളള കെട്ടിടത്തില്‍

Update: 2022-09-16 10:41 GMT

ബീജിങ്: ചൈനീസ് നഗരമായ ചാങ്ഷയിലെ വലിയ കെട്ടിടത്തില്‍ തീ പര്‍ന്നു. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. എത്ര പേര്‍ക്ക് അപകടമുണ്ടായെന്ന വിവരം പുറത്തുവന്നിട്ടില്ല. നാശഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടില്ല.

ഒരു പ്രാദേശിക ചാനലാണ് തീപിടിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടത്. പുകച്ചുരുളുകള്‍ മൂടിയ വലിയ കെട്ടിടസമുച്ചയം ചിത്രങ്ങളില്‍ വ്യക്തമാണ്.

തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അഗ്നിശമന സംവിധാനങ്ങളും വിന്യസിപ്പിച്ചു.

സര്‍ക്കാര്‍ ടെലികമ്യണിക്കേഷന്‍ കമ്പനിയുടെ കെട്ടിടത്തിനാണ് തീപിടിച്ചത്.