യൂത്ത് ലീഗിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം

Update: 2023-01-18 09:31 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരേ സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പോലിസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലിസ് തടഞ്ഞു. ഇതോടെ സെക്രട്ടേറിയറ്റിനുള്ളിലേക്ക് പ്രവര്‍ത്തകര്‍ കുപ്പിയും പ്ലാസ്റ്റിക് പൈപ്പുമെറിഞ്ഞതോടെ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പിന്നാലെ പോലിസിന്റെ കൈയില്‍നിന്ന് ഷീല്‍ഡുള്‍പ്പെടെ പ്രവര്‍ത്തകര്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതോടെ പോലിസ് ലാത്തി വീശി.

പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കണ്ണീര്‍വാതകം പ്രയോഗിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അസ്വാസ്ഥ്യമുണ്ടായ വഴിയാത്രക്കാരെയും പോലിസ് വാഹനത്തില്‍ ആശുപത്രിലേക്ക് മാറ്റി. അഴിമതി, തൊഴിലില്ലായ്മ, വിലക്കയറ്റം, ലഹരിമാഫിയ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉന്നയിച്ചാണ് യൂത്ത് ലീഗ് സര്‍ക്കാരിനെതിരേ പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയാണ് ഉദ്ഘാടനം ചെയ്തത്. എംഎല്‍എ പോയതിന് പിന്നാലെയാണ് സമരം അക്രമാസക്തമായത്.

Tags:    

Similar News