നവ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. വ്യാജ അക്കൗണ്ടുകളാണ് വില്ലന്മാര്‍. ഒരു തമാശക്ക് തുടങ്ങുന്ന വ്യാജ പ്രൊഫൈലുകള്‍ മുതല്‍ സ്വന്തം പ്രൊഫൈലില്‍ നിന്ന് പലയിടത്തും കമന്റ് ഇടാന്‍ മടിച്ച് അതിനു വേണ്ടി ഉണ്ടാക്കുന്ന വ്യാജ പ്രൊഫൈലുകള്‍ മാത്രമല്ല തട്ടിപ്പിനും സ്ത്രീപീഢനത്തിനും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ വ്യാജഅക്കൗണ്ടുകള്‍ കണ്ടത്തേണ്ടത് പ്രധാനമാണ്. അതിനുള്ള വഴിയാണ് പോലിസ് വിശദീകരിക്കുന്നത്.
വ്യാജ പ്രൊഫൈല്‍ തിരിച്ചറിയേണ്ട വഴികള്‍.
1. പ്രൊഫൈല്‍ ചിത്രം ആല്‍ബത്തില്‍ ആകെ ഒരു പ്രൊഫൈല്‍ ഫോട്ടോ മാത്രം ഉള്ളൂവെങ്കില്‍ വ്യാജനായിരിക്കാനുള്ള ചാന്‍സുണ്ട്. പ്രൊഫൈല്‍ ചിത്രം സിനിമാ നടിയുടേതോ നടന്റേതോ ആണെങ്കില്‍ ഫേക്കിന് സാധ്യത കൂടുതലാണ്. പ്രൊഫൈല്‍ ഇമേജ് ആല്‍ബത്തില്‍ സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ ആയിരിക്കും കൂടുതല്‍. .
2. ടൈം ലൈനും, സ്റ്റാറ്റസ് അപ്‌ഡേറ്റും പരിശോധിക്കുക. വളരെ കാലമായി ഒരു സ്റ്റാറ്റസും അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ വ്യാജനാകാം.
3. പോസ്റ്റ് ഇടാതിരിക്കുക, മറ്റുള്ളവരുടെ പോസ്റ്റിനു കമന്റ് ചെയ്യാതിരിക്കുക. ഇതൊക്കെ ഫെയ്ക്കിന്റെ ലക്ഷണങ്ങളാണ്. കൂടുതല്‍ വ്യാജന്മാരും ഒരിക്കല്‍ പോലും ഒരു സ്റ്റാറ്റസ് അപ്‌ഡേറ്റ് നടത്താത്തവരാണ്
4. അടുത്തകാലത്തെ ആക്റ്റിവിറ്റികള്‍ നോക്കുക. ഒരു പേജും ലൈക് ചെയ്യാതെ, ഒരു ഗ്രൂപ്പിലും ജോയിന്‍ ചെയ്യാതെ വെറുതെ ഫ്രണ്ട്‌സിന്റെ എണ്ണം മാത്രം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്ന പ്രൊഫൈലുകള്‍ വ്യാജനായിരിക്കാം.
5. ഫ്രണ്ട്‌സ് ലിസ്റ്റ് പരിശോധിക്കുക. ഒരു സ്ത്രീയുടെ അക്കൗണ്ടില്‍ ഭൂരിപക്ഷവും പുരുഷന്മാര്‍, അല്ലെങ്കില്‍ പുരുഷ അക്കൗണ്ടില്‍ ഭൂരിപക്ഷവും സ്ത്രീകള്‍ ആയിരിക്കുന്നത് വ്യാജന്റെ ലക്ഷണമാണ്.
6. ജനനതീയതി, ജോലി ചെയ്യുന്ന സ്ഥലം, പഠിച്ചത് എവിടെ തുടങ്ങി കാര്യങ്ങളില്‍ ഗൗരവമല്ലാത്ത രീതിയില്‍ മറുപടി കൊടുത്തിരിക്കുന്ന പ്രൊഫൈല്‍ ആണെങ്കില്‍ ശ്രദ്ധിക്കുക.

