വയനാട്ടില്‍ വീട്ടമ്മ കൊവിഡ് ബാധിച്ചു മരിച്ചു

Update: 2020-10-24 13:49 GMT

പ്രതീകാത്മക ചിത്രം

കല്‍പറ്റ: വീട്ടമ്മ കൊവിഡ് ബാധിച്ചു മരിച്ചു. കണിയാമ്പറ്റ സ്വദേശി അത്തിലന്‍ വീട്ടില്‍ നബീസ (57) ആണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടായിരുന്നു. പനി, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുമായി ഒക്ടോബര്‍ ആറുമുതല്‍ ചികിത്സയിലായിരുന്നു. അന്നുതന്നെ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 17 മുതല്‍ ആരോഗ്യനില മോശമാവുകയും വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മരണപ്പെട്ടു.

Tags: