ആലപ്പുഴയില്‍ നിര്‍ത്തിയിട്ട ഹൗസ്‌ബോട്ടുകള്‍ കത്തിനശിച്ചു

കൊയിനോണിയ ക്രൂയിസിന്റെ രണ്ടു ബോട്ടുകളാണ് കത്തിയത്. പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം.

Update: 2021-06-02 05:00 GMT


പ്രതീകാത്മക ചിത്രം

ആലപ്പുഴ: ആലപ്പുഴ കന്നിട്ട ജെട്ടിയില്‍ നിര്‍ത്തിയിട്ട രണ്ട് ഹൗസ്‌ബോട്ടുകള്‍ കത്തിനശിച്ചു. കൊയിനോണിയ ക്രൂയിസിന്റെ രണ്ടു ബോട്ടുകളാണ് കത്തിയത്. പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീയണയ്ക്കാന്‍ ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും സാങ്കേതിക തകരാര്‍ മൂലം നടപടി വൈകിയതായി ആരോപണമുണ്ട്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് ആലപ്പുഴ സൗത്ത് പോലിസ് അന്വേഷണം തുടങ്ങി.
Tags:    

Similar News