തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു

Update: 2022-08-02 14:10 GMT

മാള: കനത്ത മഴയെത്തുടര്‍ന്നുണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. അന്നമനട ഗ്രാമപ്പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ മേലഡൂര്‍ പ്രദേശത്ത് താമസിക്കുന്ന ചള്ളിയില്‍ ജയന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്.


 കഴിഞ്ഞ രാത്രി ഉണ്ടായ ശക്തമായ കാറ്റിലാണ് തെങ്ങ് കടപുഴകി വീണത്. ഒറ്റയ്ക്ക് താമസിക്കുന്ന ജയന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Tags: