നാദാപുരത്തിനടുത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

Update: 2024-02-14 06:52 GMT

കോഴിക്കോട്: നാദാപുരം വളയത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് മരണം. മൂന്ന് പേർക്ക് പരിക്കേറ്റു. വീടിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മൂന്ന് പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നു രാവിലെ 10.30നാണ് അപകടമുണ്ടായത്. നാദാപുരം വളയത്തിനു സമീപം കൊമ്മാട്ടുപൊയിലിലാണ് സംഭവം. വീടുനിർമാണത്തിനിടെ സൺഷെയ്ഡിന്റെ ഭാഗമാണ് തകർന്നുവീണത്.


Tags:    

Similar News