തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി ഏഴ് ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിശ്ചയിച്ചു. നാലു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ ആകെ എണ്ണം 466 ആയി.
വയനാട് ജില്ലയിലെ എടവക (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 13, 15, 16), കോട്ടയം ജില്ലയിലെ പായിപ്പാട് (വാര്‍ഡ് 15), കോട്ടയം ജില്ലയിലെ വൈക്കം മുന്‍സിപ്പാലിറ്റി (15), കോരുതോട് (9), തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് (1), ആലപ്പുഴ ജില്ലയിലെ മുതുകുളം (15), കൊല്ലം ജില്ലയിലെ പട്ടാഴി (സബ് വാര്‍ഡ് 2, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.