എടക്കരയില്‍ ഹോട്ടലില്‍ തീപ്പിടുത്തം: ലക്ഷങ്ങളുടെ നഷ്ടം

Update: 2021-03-22 04:24 GMT

എടക്കര: എടക്കരയിലെ ഹോട്ടലിലുണ്ടായ തീപ്പിടുത്തത്തില്‍ വന്‍ നഷ്ടം. എടക്കര ടൗണിലെ താജ് ബേക്കറി ആന്‍ഡ് റസറ്റോറന്റില്‍ ഞായറാഴ്ച പുലര്‍ച്ച മൂന്നോടെയാണ് തീപ്പിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ഫര്‍ണിച്ചര്‍, ബേക്കറി ഉല്‍പന്നങ്ങള്‍, വൈദ്യുതി ഉപകരണങ്ങള്‍ എന്നിവ കത്തിനശിച്ചു. നിലമ്പൂരില്‍ നിന്ന് എത്തിയ അഗ്‌നിരക്ഷാ സേന എത്തുന്നതിനു മുമ്പു തന്നെ നാട്ടുകാര്‍ തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു.


കീലത്ത് നൗഫലിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. അഗ്‌നിരക്ഷ സേന അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ ഒ.കെ. അശോകന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ കെ. യൂസഫലി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ ഇ.എം. ഷിന്‍േറാ, എ.എസ്. പ്രദീപ്, ടി.കെ. നിഷാന്ത്, എ. ശ്രീരാജ്, പി. ഇല്യാസ്, എ.കെ. ബിബുല്‍ എന്നിവരും എടക്കര പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്.




Tags: