ആശുപത്രി ഉപകരണങ്ങള്‍ കേടുവരുത്തി; 70,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

Update: 2025-12-12 04:02 GMT

അബൂദബി: ആശുപത്രിയിലെ നേത്രപരിശോധന ഉപകരണം നശിപ്പിച്ചതിനെ തുടര്‍ന്ന് യുവാവിനോട് 70,000 ദിര്‍ഹം നഷ്ടപരിഹാരം ഈടാക്കണമെന്ന് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടു. നേത്രപരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ യുവാവ്, ഡോക്ടറുടെ അനുമതിയില്ലാതെ പരിശോധനാമുറിയില്‍ കടന്നു നേത്രപരിശോധന ഉപകരണം പ്രവര്‍ത്തിപ്പിച്ചതോടെയാണ് ഉപകരണത്തിന് ഗുരുതരമായ കേടുപാട് സംഭവിച്ചത്.

ഇത് സംബന്ധിച്ച് ആരോഗ്യകേന്ദ്രം ഉപകരണത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിന് ചെലവായി 60,000 ദിര്‍ഹവും, സ്ഥാപനം നേരിട്ട മറ്റു സാമ്പത്തിക നഷ്ടങ്ങള്‍ ഉള്‍പ്പെടെ 1,98,000 ദിര്‍ഹവും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. യുവാവ് മനപ്പൂര്‍വം ഉപകരണം കേടുവരുത്തിയതാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് ഉപകരണത്തിലെ കേടുപാടിന് 50,000 ദിര്‍ഹവും, സ്ഥാപനത്തിന് സംഭവിച്ച മറ്റു നഷ്ടങ്ങള്‍ക്ക് 20,000 ദിര്‍ഹവുമായി മൊത്തം 70,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി.

Tags: