ക്രിതൃമ ബില്ലുണ്ടാക്കി തട്ടിയെടുത്തത് ലക്ഷങ്ങള്‍; ആശുപത്രി ജീവനക്കാരി അറസ്റ്റില്‍
ആലപ്പുഴ: ആലപ്പുഴ തത്തംപള്ളി സഹൃദയ ആശുപത്രിയില്‍ ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ജീവനക്കാരി അറസ്റ്റില്‍. തത്തംപള്ളി കുളക്കാടു വീട്ടില്‍ ദീപമോള്‍ കെസി(44)യാണ് പോലിസ് പിടിയിലായത്. ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരുന്നതിനിടെ 80 ലക്ഷത്തോളം രൂപ ഇവര്‍ തട്ടിയെടുത്തെന്നാണ് കേസ്.
ആശുപത്രിയില്‍ ചികില്‍സയ്ക്കായി എത്തുന്ന രോഗികളില്‍ നിന്നും ബില്ല് പ്രകാരമുള്ള തുക കൈപ്പറ്റുകയും പിന്നീട് രോഗികള്‍ക്ക് ചികില്‍സയില്‍ ഇളവ് നല്‍കി എന്നു കാണിച്ചുള്ള പുതിയ ബില്ല് ഉണ്ടാക്കുകയും ചെയ്തായിരുന്നു തട്ടിപ്പ്. ആശുപത്രി അധികൃതര്‍ക്ക് ഇവര്‍ നല്‍കിയിരുന്നത് പലപ്പോഴും ഇത്തരത്തില്‍ കൃത്രിമമായി ഉണ്ടാക്കിയ രേഖകളായിരുന്നു.