യുദ്ധം അവസാനിപ്പിക്കുമെന്ന പ്രതീക്ഷ; ട്രംപിന്റെ പ്രസ്താവനയ്ക്ക് ശേഷം എണ്ണവില കുറഞ്ഞു
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെത്തുടര്‍ന്ന് ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞു.
ഇറാനുമായുള്ള യുദ്ധം 2-3 ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇത് വിപണിയിലെ പിരിമുറുക്കം കുറയ്ക്കുകയും വിതരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ കുറയ്ക്കുകയും ചെയ്തു എന്നാണ് വിലയിരുത്തല്‍.
ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ഏകദേശം 13% കുറഞ്ഞ് ബാരലിന് 100 ഡോളറിലെത്തി. എണ്ണവില ഇടിഞ്ഞതോടെ ആഗോള ഓഹരി വിപണികള്‍ ഉയര്‍ന്നു.