പുതുതായി തിരഞ്ഞെടുക്കപ്പെട്ട അത്‌ലറ്റിക് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് മലപ്പുറത്ത് ആദരം
തിരുവനന്തപുരം: പുതുതായി തിരഞ്ഞെടുക്കപ്പെട്ട അത്‌ലറ്റിക് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് മലപ്പുറത്ത് ആദരമര്‍പ്പിച്ചു. ചൊവ്വാഴ്ച മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മലപ്പുറം ജില്ലാ കലക്ടര്‍ ഗോപാലകൃഷ്ണന്‍ ഐഎഎസ്സും മലപ്പുറം ജില്ലാ പോലിസ് ചീഫ് അബുദുല്‍ കരിം ഐപിഎസ്സും പങ്കെടുത്തു.
കേരള അത്‌ലറ്റിക് അസോസിയേഷന്‍ പ്ലാനിങ് കമ്മിറ്റി ചെയര്‍മാനായി നിയമിതനായ ആഷിക് കൈനിക്കര, ദേശീയ അത്‌ലറ്റിക് ഫെഡറേഷനിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ഡോ. വി പി സക്കീര്‍ ഹുസൈന്‍, സംസ്ഥാന പ്രസിഡന്റ് ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. എം വേലായുധന്‍കുട്ടി, കിഡ്‌സ് അത്‌ലറ്റിക് സ്‌റ്റേറ്റ് കണ്‍വീനര്‍ കെ കെ രവീന്ദ്രന്‍ എന്നിവരെയാണ് ആദരിച്ചത്.