ഹണി ട്രാപ്പ് കേസിലെ പ്രതിയെ അന്വേഷിച്ചെത്തി; ഒളിവിലായിരുന്ന മരട് അനീഷ് പോലിസ് കസ്റ്റഡിയില്‍

Update: 2026-01-15 06:53 GMT

ആലപ്പുഴ: ഗുണ്ടാ നേതാവ് മരട് അനീഷിനെ മുളവുകാട് പോലിസ് കസ്റ്റഡിയിലെടുത്തു. പോലിസുകാരെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നടപടി. തമിഴ്‌നാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് അനീഷ് ഒളിവിലായിരുന്നു. ഹണി ട്രാപ്പ് കേസിലെ പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്യാനായി പോലിസ് എത്തിയപ്പോഴാണ് അനീഷും അവിടെയുണ്ടായിരുന്നത്. ഇതോടെയാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ, വാഹനത്തിലൂടെ കടത്തിക്കൊണ്ടുവന്ന സ്വര്‍ണം തടഞ്ഞുവച്ച് പിടിച്ചെടുത്ത കേസിലും അനീഷ് പ്രതിയായിരുന്നു.

കേരളത്തിനകത്തും പുറത്തുമായി നിരവധി ഗുരുതര ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മരട് അനീഷ്. ഇയാള്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തിന്റെ തലവനാണ്. കുഴല്‍പ്പണം, മയക്കുമരുന്ന് കടത്ത്, വധശ്രമം, ഗുണ്ടാ ആക്രമണം തുടങ്ങി നിരവധി കേസുകളില്‍ അനീഷ് മുന്‍പും അറസ്റ്റിലായിട്ടുണ്ട്.

Tags: