നാളെ ഏഴ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Update: 2022-08-04 13:36 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതതു ജില്ലകളിലെ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. മഴ വീണ്ടും കനത്തതോടെയാണ് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയത്.

വയനാട്, പത്തനംതിട്ട, തൃശൂര്‍, കോട്ടയം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, ജില്ലകളിലാണ്  ഇതുവരെ അവധി പ്രഖ്യാപിച്ചത്.

എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.