എച്ച്എന്‍എല്‍സി നേതാവിന്റെ 'ഏറ്റുമുട്ടല്‍കൊല'; മേഘാലയ ആഭ്യന്തര മന്ത്രി രാജിവച്ചു

Update: 2021-08-16 04:14 GMT

ഷില്ലോങ്: ഹിനിവത്രാപ്പി നാഷണല്‍ ലിബറേഷന്‍ കൗണ്‍സില്‍ നേതാവിനെ ഏറ്റുമുട്ടലില്‍ വധിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മേഘാലയ ആഭ്യന്തര മന്ത്രി ലഹ്ക്‌മെന്‍ റിംബുയി രാജിവച്ചു.

ഇന്ന് ഞങ്ങള്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി പാര്‍ട്ടി പ്രിസഡന്റുമായി ചര്‍ച്ച നടത്തി. ആഗസ്ത് 13ലെ സംഭവത്തെക്കുറിച്ച് വിശദീകരിച്ചു. ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്ന് എന്നെ ഒഴിച്ചുനിര്‍ത്തണമെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു-അദ്ദേഹം പറഞ്ഞു.

സംഭവത്തെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് രാജിവച്ചശേഷം അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. 

എച്ച്എന്‍എല്‍സി നേതാവ് ചെറിഷ് സ്റ്റാര്‍ഫീല്‍ഡ് തങ്കിയോവ് പോലിസ് നടത്തിയ ഒരു റെയ്ഡിനിടയില്‍ കൊല്ലപ്പെട്ടെന്നാണ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. തന്റെ രാജി കൂടുതല്‍ സുതാര്യമായ അന്വേഷണത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം തനിക്കുള്ള കത്തില്‍ എഴുതിയതായി മുഖ്യമന്ത്രി കാന്റാഡ് കെ സാന്‍ഗ്മ പറഞ്ഞു.

2019ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് എച്ച്എന്‍എല്‍സിയെ നിരോധിച്ചത്.

ഖാസി ജയിന്റിയ ഗോത്രവിഭാഗങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എച്ച്എന്‍എല്‍സി.

ചെറിഷ് സ്റ്റാര്‍ഫീല്‍ഡ് തങ്കിയോവിന്റെത് കരുതിക്കൂട്ടിയ കൊലപാതകമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. 

Tags: