മുസാഫര്‍നഗര്‍: കര്‍ഷക നേതാവും ഭാരതീയ കിസാന്‍ യൂണിയന്റെ ദേശീയ നേതാവുമായ രാകേഷ് ടിക്കായത്തിനെതിരേ ഹിന്ദുത്വ വാദികളുടെ ആക്രമണം. മുസഫര്‍ നഗറില്‍ പാകിസ്താനെതിരേ സംഘടിപ്പിച്ച ഒരു പൊതു പരിപാടിക്ക് എത്തിയ ടിക്കായത്തിനെ ഹിന്ദുത്വ വാദികള്‍ തടയുകയും ആക്രമിക്കയുമായിരുന്നു.
പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് രാകേഷ് ടിക്കായത്ത് നടത്തിയ പ്രസ്താവനയാണ് അക്രമണ കാരണം. അക്രമകാരികള്‍ പാകിസ്താനിലല്ലെന്നും ഹിന്ദു-മുസ്ലിം വിരുദ്ധത സൃഷ്ടിച്ച് വിഭാഗീയത ഉണ്ടാക്കുന്നവര്‍ ഇന്ത്യക്കകത്തു തന്നെ ഉണ്ടെന്നും അവര്‍ ഇതിനു മറുപടി നല്‍കണമെന്നുമായിരുന്നു പഹല്‍ഗാം ആക്രമണത്തെതുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രസ്താവന.
അതേസമയം, ആക്രമം എന്തു തന്നെയായാലും നടക്കാന്‍ പാടില്ലാത്തതാണെന്നും ശക്തമായ നടപടി അക്രമകാരികള്‍ക്കെതിരേ സ്വീകരിക്കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പാകിസ്താനെ വെള്ള പൂശാനാണ് രാകേഷ് ടിക്കായത്തിന്റെ ശ്രമം എന്നായിരുന്നു ഹിന്ദുത്വവാദികളുടെ ആരോപണം.