ബെംഗളൂരു ഈദ്ഗാഹ് മൈദാനില്‍ ഗണേശജയന്തി ആഘോഷം സംഘടിപ്പിക്കണമെന്ന ആവശ്യവുമായി ഹിന്ദുത്വര്‍

Update: 2022-08-25 18:56 GMT

ബെംഗളൂരു: കര്‍ണാടക ബെംഗളൂരുവിലെ ഈദ് ഗാഹ് മൈതാനിയില്‍ ഗണേശജയന്തി ആഘോഷം സംഘടിപ്പിക്കണമെന്ന ഹിന്ദുത്വരുടെ വാശിയില്‍ കുടുങ്ങി ജില്ലാ ഭരണകൂടം. ബെംഗളൂരു ഛാമരാജ്‌പേട്ട പ്രദേശത്തെ ഈദ് ഗാഹ് മൈതാനിയില്‍ ജയന്തി ആഘോഷം സംഘടിപ്പിക്കാനാണ് പദ്ധതി.

ഈദ് ഗാഹ് മൈതാനിയില്‍ ആഘോഷം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുമെന്ന് റവന്യൂമന്ത്രി ആര്‍ അശോക് അറിയിച്ചിരുന്നു. 

'ഞങ്ങള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യും. ക്രമസമാധാനപാലനം വളരെ പ്രധാനമാണ്. പോലിസ് ഡിപ്പാര്‍ട്ട്‌മെന്റും ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉദ്യോഗസ്ഥരും ഇതുമായി ബന്ധപ്പെട്ട് യോഗം നടത്തുന്നുണ്ട്.

ക്രമസമാധാനപാലനമാണ് പ്രധാനമെന്നും ആഘോഷം സംബന്ധിച്ച് തനിക്ക് നല്‍കിയ നിവേദനങ്ങളില്‍ ജില്ലാ കമ്മീഷണര്‍ തീരുമാനമെടുക്കുമെന്നും മന്ത്രി ആവര്‍ത്തിച്ചു.

ഇതേ സ്ഥലത്ത് കന്നഡദിനം ആഘോഷിക്കാന്‍ താന്‍ ഒരു ഉത്തരവ് പാസാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗണേശോത്സവം ആഘോഷിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെങ്കിലും തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: