നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലികളുടെ പട്ടികയുമായി ഹിന്ദുത്വന് പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ്; പട്ടികയില്‍ ബിജെപിക്കാരനും
തിരുവനന്തപുരം: നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവിധ നിയമസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുസ് ലിംകളുടെ പേര് പോസ്റ്റ് ചെയ്ത് പ്രതീഷ് വിശ്വനാഥ്. മുസ്ലിം വിരുദ്ധ പരാമര്‍ശത്താല്‍ കുപ്രസിദ്ധനായ ഹിന്ദുത്വനേതാവാണ് പ്രതീഷ് വിശ്വനാഥ്. പട്ടികയില്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിച്ചു ജയിച്ച മുസ്ലിമിന്റെയും പേരുണ്ട്.
കേരളം, അസം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ തുങ്ങിയ നാല് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ പോണ്ടിച്ചേരിയിലെയും തിരഞ്ഞെടുക്കപ്പെട്ട മുസ് ലിം പേരുകാരുടെ പട്ടികയാണ് പ്രതീഷ് വിശ്വനാഥ് തന്റെ വാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
പട്ടികയനുസരിച്ച് ബംഗാളില്‍ 37ഉം, അസമില്‍ 32ഉം തമിഴ്നാട്ടില്‍ അഞ്ചും കേരളത്തില്‍ 23ഉം പോണ്ടിച്ചേരിയില്‍ ഒന്നും മുസ് ലിംകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആകെ 98 പേരുടെ പേരുകളാണ് സംസ്ഥാനം തിരിച്ച് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അതേസമയം ബിജെപിക്കുവേണ്ടി സംസാരിക്കുന്ന പ്രതീഷ് നാല്പ്പിയാറാമത്തെ ആളായി ചേര്‍ത്തിരിക്കുന്നത് ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച് വിജയിച്ച നൊമല് മോമിന്റെ പേരാണ്.
പ്രതീഷിന്റെ പോസ്റ്റിന് 195 ലൈക്കും 1.65 കമന്റും ലഭിച്ചിട്ടുണ്ട്.
മുസ് ലിംകള്‍ക്ക് ജനസംഖ്യാനുപാധികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നതിന് തെളിവാണ് പ്രതീഷിന്റെ പോസ്റ്റെന്ന കമന്റുമായി നിരവധി പേരാണ് ഇതില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരിക്കുന്നത്.
നേരത്തെ നവരാത്രി ദിനത്തില്‍ തോക്കുകള്‍ പൂജവച്ച് പോസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും പോലിസ് കേസെടുത്തിരുന്നില്ല.