ലൗജിഹാദ് ആരോപിച്ച് മുസ് ലിം യുവാവിനെ മര്‍ദ്ദിച്ച് ഹിന്ദുത്വര്‍

Update: 2026-02-15 05:49 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ലൗജിഹാദ് ആരോപിച്ച് മുസ് ലിം യുവാവിനെ മര്‍ദ്ദിച്ച് ഹിന്ദുത്വര്‍. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ വലിയ തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്നാല്‍ ഇതുവരെയായും സംഭവത്തില്‍ പോലിസ് നടപടി സ്വീകരിച്ചിട്ടില്ല.

ദക്ഷ് ചൗധരി എന്നയാളാണ് മുസ് ലിം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചു എന്ന പേരിലാണ് ഇമ്രാന്‍ ഖാനെന്ന യുവാവിനെ ഇയാള്‍ മര്‍ദ്ദിച്ചത്. പെണ്‍കുട്ടിയെ വശീകരിച്ച് മതം മാറ്റാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നാണ് ഹിന്ദുത്വരുടെ ആരോപണം.

Tags: