സിപിഎമ്മിന്റെ അയ്യപ്പ സംഗമത്തിന് ബദലായി അയ്യപ്പ സംഗമം സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി
തിരുവനന്തപുരം: ശബരിമലയിലെ പന്തളത്ത് നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദലായി അയ്യപ്പ സംഗമം സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന അയ്യപ്പ സംഗമത്തിന്റെ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഹിന്ദുഐക്യവേദി അധ്യക്ഷന്‍ ആര്‍ വി ബാബു പറഞ്ഞു. വിശ്വാസികള്‍ക്കതിരേയാണ് സിപിഎം എന്നും ആര്‍ വി ബാവു പറഞ്ഞു.
പന്തളത്ത് അയ്യപ്പ സംഗമം സര്‍ക്കാരിന്റെ അയ്യപ്പ സംഗമത്തിനെതിരെ ബിജെപി രാഷ്ട്രീയ പ്രചാരണവും നടത്തും. ബദല്‍ സംഗമത്തിലൂടെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഹിന്ദുവിരുദ്ധതയില്‍ ഊന്നിക്കൊണ്ട് കെട്ടിപ്പടുത്ത പ്രസ്ഥാനത്തിന് ഹിന്ദു വിശ്വാസത്തിനൊപ്പം നില്‍ക്കാനാവില്ലെന്നും ഇതെല്ലാം പാര്‍ട്ടിയുടെ അടവ് നയമാണെന്നും ബാബു വ്യക്തമാക്കി.
ഹിന്ദു സംഘടനകളടക്കം ഉന്നയിച്ച ആശങ്കകളില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞു. അതേസമയം ആഗോള അയ്യപ്പ സംഗമത്തോട് വിരോധമില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി.