അബുദബി കോടതിയില്‍ മൂന്നാം ഭാഷ ഹിന്ദി

Update: 2019-02-10 16:16 GMT
അബുദബി: അബുദബി കോടതി മൂന്നാം ഭാഷയായി ഹിന്ദിക്കും അംഗീകാരം നല്‍കി. ദേശീയ ഭാഷയായ അറബിക്ക് പുറമെ ഇംഗ്ലീഷിലും ഹിന്ദിയിലും അബുദബി കോടതിയില്‍ പരാതി സമ്മര്‍പ്പിക്കാം. പുതിയ ഭാഷകള്‍ ഉള്‍പ്പെടുത്തി കോടതിയിലെ അപേക്ഷ ഫോറങ്ങള്‍ കോടതി പരിഷ്‌ക്കരിക്കുകയും ചെയ്തിട്ടുണ്ട്. അറബി ഭാഷയില്‍ മാത്രം കോടതി നടപടികള്‍ നടത്തിയിരുന്ന അബുദബി കോടതിയില്‍ കഴിഞ്ഞ നവംബറിലാണ് ഇംഗ്ലീഷ് ഭാഷയെ കൂടി ഉല്‍പ്പെടുത്തിയിരുന്നത്. രാജ്യത്തുള്ള വിദേശികളില്‍ കൂടുതലും ഇന്ത്യക്കാരായതിനാലാണ് ഹിന്ദിയും ഉള്‍പ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഇല്ലാതെ തന്നെ ആശയ വിനിമയം നടത്തി അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. തൊഴിലാളികളുടെ കേന്ദ്രമാക്കി അബുദബിയെ മാറ്റുന്നതിനോടൊപ്പം തന്നെ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനും പുതിയ തീരുമാനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നീതിന്യായ വകുപ്പ് സെക്രട്ടറി യുസുഫ് സഈദ് അല്‍ അബ്രി പറഞ്ഞു. കോടതി നടപടികള്‍ക്ക് ഈ മൂന്ന് ഭാഷകള്‍ക്കും അംഗീകാരം നല്‍കിയ ആദ്യത്തെ ഗള്‍ഫ് രാജ്യമാണ് യുഎഇ.

Similar News