കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അഞ്ഞൂറുകോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് ഹിമന്ത ബിശ്വ ശര്‍മ

Update: 2026-02-10 11:06 GMT

അസം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അഞ്ഞൂറുകോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ. കോണ്‍ഗ്രസ് നേതാക്കളായ ജിതേന്ദ്ര സിങ്, ഭൂപേഷ് ഭഗേല്‍, ഗൗരവ് ഗോഗോയി എന്നിവര്‍ക്കെതിരെയാണ് കേസ്. വാര്‍ത്താസമ്മേളനത്തില്‍ തെറ്റായതും ദുരുദ്ദേശപരവും അപകീര്‍ത്തികരവുമായ കാര്യങ്ങള്‍ പറഞ്ഞു എന്നാണഅ ആരോപണം.

അതേസമയം, മുസ് ലിം വേഷധാരികളായ രണ്ടുപേരെ മുഖ്യമന്ത്രി തോക്കുപയോഗിച്ച് വെടിവെക്കുന്ന 'പോയിന്റ് ബ്ലാങ്ക് ഷോട്ട്' എന്ന വീഡിയോ ബിജെപി ഔദ്യോഗിക ഹാന്‍ഡിലിലൂടെയാണ് ഹിമന്ത ബിശ്വ ശര്‍മ പങ്കുവെച്ചത്. സംഭവം വിവാദമായതോടെ വീഡിയോ പിന്‍വലിച്ചെങ്കിലും, ഇത് കേവലം ട്രോള്‍ അല്ലെന്നും ആസൂത്രിതമായ വംശഹത്യാ ആഹ്വാനമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.

അസമിലെ മിയാ മുസ് ലിംകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധ്യമായതെല്ലാം താന്‍ ചെയ്യുമെന്ന് നേരത്തെ പരസ്യമായി പ്രഖ്യാപിച്ചയാളാണ് ഹിമന്ത ബിശ്വ ശര്‍മ്മ.

Tags: