കര്‍ണാടക 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ രണ്ടാം റാങ്ക് കൊയ്ത് ഹിജാബി പെണ്‍കുട്ടി

Update: 2022-06-20 06:05 GMT

ബെംഗളൂരു: ഹിജാബ് ധരിക്കുന്നത് വലിയ വിവാദമാക്കിയ സ്‌കൂള്‍ അധികൃതര്‍ക്കും സര്‍ക്കാരിനും ഹിന്ദുത്വ സംഘങ്ങള്‍ക്കും മധുരമായ മറുപടിയുമായി കര്‍ണാടകയിലെ 12ാം ക്ലാസുകാരിയായ ഹിജാബി പെണ്‍കുട്ടി. ഈ വര്‍ഷം ബോര്‍ഡ് പരീക്ഷയുടെ ഫലം പുറത്തുവന്നപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയത് ഹിജാബ് ശീലമാക്കിയ ഇല്‍ഹാമാണ്. മെംഗളൂരു സെന്റ് അലോഷ്യസ് പിയു കോളജിലെ വിദ്യാര്‍ത്ഥിനിയാണ് ഇല്‍ഹാം. 

പഠിച്ച് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാവാനാണ് ഇല്‍ഹാമിന്റെ താല്‍പര്യം.

10ാം ക്ലാസ് മുതല്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ ആകര്‍ഷിക്കുന്നുണ്ടെന്നും ക്ലിനിക്കല്‍ സൈക്കോളജിയുമായി ബന്ധപ്പെട്ട ജോലി ചെയ്യാനാണ് ആഗ്രഹമെന്നും ഇല്‍ഹാം പറഞ്ഞു.

ബോര്‍ഡ് പരീക്ഷയില്‍ 597 മാര്‍ക്കാണ് ഇല്‍ഹം നേടിയത്. 598 മാര്‍ക്കുള്ള സിമ്രാന്‍ റാവുവിനാണ് ഒന്നാം സ്ഥാനം.

ശനിയാഴ്ചയാണ് ഫലംപ്രഖ്യാപിച്ചത്. 61.9ശതമാനം കുട്ടികള്‍ പരീക്ഷ ജയിച്ചു.