ആലപ്പുഴ: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ സർക്കാരിനെതിരേ വിമർശനവുമായി പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി.
‘മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവന നല്ലത്. എന്നിട്ട് എന്തുണ്ടായി? എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ ഒരു കുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നില്ലേ,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ വിഷയം അസഹിഷ്ണുതയുടെ ഉദാഹരണമാണന്നും ഇതൊക്കെ കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ വിഷയം ഏറ്റെടുക്കണമെന്നും വിഷയത്തിൽ ഇടപെടാൻ ലീഗിന് കാലതാമസം വന്നിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.