മാര്‍ച്ച് 28: കടന്നുപോയത് കൊറോണ കാലത്ത് ഏറ്റവുമധികം ദുരന്തം വിതച്ച ദിനം

Update: 2020-03-29 05:57 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 രോഗബാധ തുടങ്ങിയശേഷം രാജ്യം കടന്നുപോയത് ഏറ്റവുമധികം ദുരന്തം വിതച്ച ദിനത്തിലൂടെ. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച ദിവസമായിരുന്നു മാര്‍ച്ച് 28. 194 കൊറോണ കേസുകള്‍. മാര്‍ച്ച് 26ാം തിയ്യതിയായിരുന്നു ഇതുവരെ ഏറ്റവും മുന്നില്‍. അന്ന് 88 പുതിയ കേസുകളാണ് കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കനുസരിച്ച് രാജ്യത്താകെ 987 കൊറോണ ബാധിതരുണ്ട്. അതില്‍ 26 പേര്‍ മരിച്ചു, 87 പേര്‍ സുഖം പ്രാപിച്ചു.

കഴിഞ്ഞ മൂന്നു ദിവസമായി ഇന്ത്യയിലൊട്ടാകെ 312 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 80ശതമാനവും 16 നഗരങ്ങളിലാണ്. ഡല്‍ഹി, മുംബൈ, ഭില്‍വാര, കാസര്‍കോട്. അതില്‍ തന്നെ 40 ശതമാനവും ഡല്‍ഹി, ഭില്‍വാര, കാസര്‍കോട്, നവാന്‍ഷഹര്‍ നഗരങ്ങളില്‍ നിന്നാണ്.

കഴിഞ്ഞ മൂന്ന് ദിവസമായി കൂടുതല്‍ പ്രശ്‌നങ്ങള്‍ കണ്ട മറ്റ് ജില്ലകള്‍ ഇവയാണ്: ഇന്റോര്‍, ഭോപാല്‍, പത്തനംതിട്ട, കണ്ണൂര്‍, പൂനെ, സന്‍ഗളി, ഗൗതം ബുദ്ധനഗര്‍, അഹമ്മദാബാദ്, കരിംനഗര്‍, ലെഹ്, ചെന്നൈ. 

Tags:    

Similar News