ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) പ്രവേശനം നാളെ മുതല്‍

Update: 2022-08-04 10:24 GMT

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) വിഭാഗം ഒന്നാംവര്‍ഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്‌മെന്റ് www.admission.dge.kerala.gov.in എന്ന അഡ്മിഷന്‍ വെബ്‌സൈറ്റിലെ Higher Secondary (Vocational) Admission എന്ന പേജില്‍ നാളെ മുതല്‍ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.

First Allotment Results എന്ന ലിങ്കില്‍ ആപ്ലിക്കേഷന്‍ നമ്പറും ജനന തീയതിയും നല്‍കി അപേക്ഷകര്‍ക്ക് അലോട്ട്‌മെന്റ് വിവരങ്ങള്‍ മനസ്സിലാക്കുന്നതിനും അലോട്ടമെന്റ് സ്ലിപ് ഡൗണ്‍ലോഡ് ചെയ്യാം.

ഒന്നാം അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തില്‍ നാളെ രാവിലെ 10 മുതല്‍ ആഗസ്റ്റ് 10 വൈകിട്ട് നാലുവരെ അലോട്ടമെന്റ് ലഭിച്ചിട്ടുള്ള സ്‌കുളുകളില്‍ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് സ്ഥിര പ്രവേശനമാണ് ലഭിക്കുന്നത്. ഇവര്‍ക്ക് താത്കാലിക പ്രവേശനം അനുവദനീയമല്ല. താഴ്ന്ന ഓപ്ഷനിലാണ് അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ളതെങ്കില്‍ ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കാന്‍ കാത്തിരിക്കുന്നതിനായി വിദ്യാര്‍ഥിക്ക് താത്കാലിക പ്രവേശനം നേടാം.

അലോട്ട്‌മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥി ആഗസ്റ്റ് 10, വൈകിട്ട് നാലിനു മുമ്പ് അലോട്ട്‌മെന്റ ലഭിച്ച സ്‌കൂളില്‍ റിപോര്‍ട്ട് ചെയ്ത് സ്ഥിരമായോ താത്കാലികമായോ പ്രവേശനം നേടാതിരുന്നാല്‍ അഡ്മിഷന്‍ പ്രോസസ്സില്‍ നിന്നും പുറത്താകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Tags: