ഹയര്‍ സെക്കണ്ടറി: വയനാട് ജില്ലയില്‍ ഒന്നാമനായി അശ്മില്‍ അഹമ്മദ്

Update: 2022-06-22 09:29 GMT

കല്‍പറ്റ: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ വയനാട് ജില്ലയില്‍ ഒന്നാമനായി അശ്മില്‍ ശാസ് അഹമ്മദ്. 1200 ല്‍ 1198 മാര്‍ക്കാണ് അശ്മില്‍ നേടിയത്.

2020ലെ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അശ്മിലിന് കഴിഞ്ഞ വര്‍ഷം ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പദ്ധതി ഒന്നാമനായി കേരളത്തെ പ്രതിനിധീകരിച്ച് ദുബൈ എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിരുന്നു.

വെള്ളമുണ്ട കോറോം കോരന്‍കുന്നന്‍ മൊയ്തീന്റെയും ലൈലയുടെയും മകനാണ്. വയനാട് ജില്ലയിലെ എണ്ണൂറോളം വിദ്യാര്‍ഥികള്‍ മാറ്റുരച്ച പ്രാഥമിക മത്സര പരീക്ഷയും തുടര്‍ റൗണ്ടുകളും പിന്നിട്ടാണ് അശ്മില്‍ ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പദ്ധതി ഒന്നാമനായത്.

Tags:    

Similar News