ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് മുന്‍കൂര്‍ ബുക്ക് ചെയ്യണമെന്ന് വ്യോമമന്ത്രാലയം

Update: 2021-12-14 14:44 GMT

ന്യൂഡല്‍ഹി: ഹൈ റിസ്‌ക് പട്ടികയില്‍ പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിമാനത്താവളത്തില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യമെന്ന് വ്യോമമന്ത്രാലയം. രാജ്യത്ത് ആറ് വന്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന എല്ലാവരും യാത്രയ്ക്കുമുമ്പ് ബുക്ക് ചെയ്‌തെന്ന് ഉറപ്പാക്കണം. ഡിസംബര്‍ 20 മുതലാണ് ഈ നിര്‍ദേശം നടപ്പാവുക.

ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനത്തിനായി സുവിധ പോര്‍ട്ടലില്‍ മാറ്റം വരുത്തി. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കും 14 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങല്‍ സന്ദര്‍ശിച്ചവര്‍ക്കും നിര്‍ദേശം ബാധകമാണ്.

പോര്‍ട്ടലില്‍ ഒരു സെല്‍ഫ് ഡിക്ലറേഷന്‍ ഫോമും നല്‍കണം.

ഡിസംബര്‍ 19, രാത്രി 11.59 മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങി ആറ് വിമാനത്താവളങ്ങളിലാണ് ഈ സൗകര്യമുള്ളത്. പിന്നീട് മറ്റ് വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കും.

ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സിവില്‍ ആവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ വിമാനത്താവളങ്ങളിലേക്കും അയച്ചിട്ടുണ്ട്.

ബുക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാവയാണെങ്കില്‍ അവര്‍ക്ക് അനുമതി നിഷേധിക്കരുതെന്നും ഉത്തരവിലുണ്ട്.

അത്തരം യാത്രക്കാരെ കണ്ടെത്തി തുടര്‍നടപടി സ്വീകരിക്കേണ്ടത് എയര്‍ലൈന്റെ ചുമതലയാണ്.

ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ബ്രസീല്‍, ചൈന, ഘാന, ഹോങ്കോംഗ്, ഇസ്രായേല്‍, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, ടാന്‍സാനിയ, സിംബാബ്‌വെ തുടങ്ങിയവയാണ് ഹൈ റിസ്‌ക് രാജ്യങ്ങള്‍.

Tags:    

Similar News