ശ്വേത മേനോനെതിരേ രജിസ്റ്റര്‍ ചെയ്തിരുന്ന ക്രിമിനല്‍ കേസ് ഹൈക്കോടതി റദ്ദാക്കി

Update: 2026-03-11 09:40 GMT

കൊച്ചി: അമ്മ സംഘടനയുടെ പ്രസിഡന്റും നടിയുമായ ശ്വേത മേനോനെതിരേ രജിസ്റ്റര്‍ ചെയ്തിരുന്ന ക്രിമിനല്‍ കേസ് ഹൈക്കോടതി റദ്ദാക്കി. അശ്ലീല സിനിമകളില്‍ അഭിനയിച്ചുവെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നുമുള്ള പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പോലിസാണ് നേരത്തെ കേസ് എടുത്തിരുന്നത്. എന്നാല്‍ ഈ പരാതി ദുരുദ്ദേശപരമാണെന്ന് കോടതി കണ്ടെത്തി.

പരാതിക്കാരന്‍ ഗൂഢലക്ഷ്യത്തോടെയും വ്യക്തിവൈരാഗ്യത്തിന്റെ പേരിലുമാണ് കേസ് നല്‍കിയതെന്ന് ഹൈക്കോടതി പറഞ്ഞു. സ്ഥാനാര്‍ഥിത്വത്തെയോ പ്രതിച്ഛായയെയോ ബാധിക്കുന്ന തരത്തിലുള്ള നീക്കമാണിതെന്ന് കോടതി വിലയിരുത്തി. എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വകുപ്പുകള്‍ നടിക്കെതിരേ നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags: