എംഎസ് സി മാന്‍സ കപ്പല്‍ തടഞ്ഞുവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്

Update: 2025-06-12 07:10 GMT

കൊച്ചി: എംഎസ് സി മാന്‍സ എഫ് കപ്പല്‍ തടഞ്ഞുവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. വിഴിഞ്ഞം തുറമുഖം അധികൃതര്‍ക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കപ്പല്‍ മുങ്ങി ചരക്ക് നാശമുണ്ടായ സാഹചര്യത്തില്‍ അഞ്ചര കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എംഎസ്സി കപ്പല്‍ കമ്പനി കെട്ടിവെയ്ക്കണം. ചരക്കുടമകള്‍ നല്‍കിയ അഞ്ച് ഹരജികളിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവുണ്ടായിരിക്കുന്നത്. എംഎസ്സി എല്‍സ ത്രീയുടെ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിയുടെ മറ്റൊരു കപ്പലാണ് എംഎല്‍സി മാന്‍സ.

Tags: