കൊച്ചി: കളമശേരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. സൂരജ് ലാമ ഇന്ത്യല്‍ എത്തിയത് മുതല്‍ മൃതദേഹം കണ്ടെത്തിയത് വരെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തണമെന്നാണ് നിര്‍ദേശം. ആവശ്യമെങ്കില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മൂന്നാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം എന്നാണ് ഹൈക്കോടതി നിര്‍ദേശം.
വീഴ്ചകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും ഹൈക്കോടതി പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തില്‍ മരണ കാരണം വ്യക്തമല്ല. കൊലപാതക സാധ്യതയും അന്വേഷിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.