ദേശീയപാത തകര്‍ന്നതില്‍ ഇടപെട്ട് ഹൈക്കോടതി; ഇടക്കാല റിപോര്‍ട്ട് നല്‍കാന്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം

Update: 2025-05-23 11:09 GMT
ദേശീയപാത തകര്‍ന്നതില്‍ ഇടപെട്ട് ഹൈക്കോടതി; ഇടക്കാല റിപോര്‍ട്ട് നല്‍കാന്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം

കൊച്ചി: സംസ്ഥാനത്ത് ദേശീയപാത തകര്‍ന്നതില്‍ ഇടപെട്ട് ഹൈക്കോടതി. ഇടക്കാല റിപോര്‍ട്ട് നല്‍കാന്‍ ദേശീയപാത അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. ജനങ്ങളുടെ ആശങ്ക നിര്‍ബന്ധമായും പരിഹരിക്കണമെന്നും ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് സന്തോഷമുള്ള കാര്യമല്ലെന്നും കോടതി പറഞ്ഞു. കൂരിയാട് ദേശീയപാത ഇടിഞ്ഞു വീണതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

വിഷയത്തില്‍ റിപോര്‍ട്ട് നല്‍കണമെന്ന് കോടതി അറിയിച്ചപ്പോള്‍ സമയം നല്‍കണമെന്നായിരുന്നു ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടത്. ഗതാഗത നിയന്ത്രണങ്ങളടക്കമുള്ള കാര്യങ്ങളെ ഉള്‍കൊണ്ട് വളരെ ക്ഷമയോടെ കാത്തിരുന്ന ജനങ്ങള്‍ക്കാണ് ഇത്ര വലിയ ആശങ്ക ഉണ്ടായിരിക്കുന്നതെന്നും അത് പരിഹരിക്കപ്പെടണമെന്നും പറഞ്ഞ കോടതി, ഇനിയും സമയം നല്‍കാനാവില്ലെന്നും വിഷയത്തില്‍ ഇടക്കാല റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.

പാതകളില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുമെന്ന് അതോറിറ്റി കോടതിയെ അറിയിച്ചു. സംഭവസ്ഥലങ്ങളില്‍ വിദഗ്ധര്‍ എത്തി വിഷയത്തില്‍ പഠനം നടത്തുന്നുണ്ടെന്നും പരിഹാരം ഉണ്ടാക്കുന്നുണ്ടെന്നും അതോറിറ്റി കോടതിയെ അറിയിച്ചു. വിഷയത്തില്‍ വാദം കേള്‍ക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി.

Tags:    

Similar News