ഹൈക്കമാന്‍ഡ് തീരുമാനം; കണ്ണൂരില്‍ കെ സുധാകരന്‍ മല്‍സരിക്കും

Update: 2026-03-19 05:50 GMT

കണ്ണൂര്‍: കണ്ണൂരില്‍ കെ സുധാകരന്‍ മല്‍സരിക്കാന്‍ തീരുമാനം. എംപിമാര്‍ മല്‍സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ സുധാകരന്‍ സ്വതന്ത്രനായി മല്‍സരിച്ചേക്കുമെന്ന് റിപോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് സുധാകരനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. അങ്ങനെ കെ സുധാകരന് പാര്‍ട്ടി വഴങ്ങുകയായിരുന്നു.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ഫോണില്‍ വിളിച്ച സുധാകരന്‍, 'നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് നടക്കാം', എന്ന് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു എംപിമാരും മല്‍സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു.

Tags: