ഇസ്രായേലിന് മുന്നറിയിപ്പുമായി ഹിസ്ബുള്ള; ' സര്‍പ്രൈസിന് തയ്യാറായിക്കോളൂ'
ടെഹ്റാന്: എട്ടാം മാസവും ഇസ്രായേല്‍-ഫലസ്തീന് സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേലിനെതിരേ വെല്ലുവിളിയുമായി ഹിസ്ബുള്ള. ഇസ്രായേല്‍ ഹിസ്ബുള്ളയുടെ സര്‍പ്രൈസിനായി തയ്യറായിരുന്നോളാന്‍ ഗ്രൂപ്പ് സെക്രട്ടറി ജനറല്‍ ഹസന് നസ്റുള്ള ടെലിവിഷന്‍ സന്ദേശത്തില്‍ അറിയിച്ചു. ലെബനന് വിമോചനത്തിന്റെ 25-ാം വാര്‍ഷികത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു ഹസന് നസ്റുള്ള.
കഴിഞ്ഞ ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രായേല്‍ ഗസയില്‍ സൈനിക നടപടി തുടരുകയാണ്. എന്നാല്‍ ഗസയ്ക്കെതിരായ യുദ്ധത്തില്‍ ഇസ്രായേലിന് ഒരു ലക്ഷ്യവും നേടാനായിട്ടില്ലെന്നും ഇക്കാര്യം അവരുടെ ദേശീയ സുരക്ഷാ കൗണ്‍സില്‍ തലവന്‍ തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും നസ്റുള്ള ചൂണ്ടിക്കാട്ടി.
ഫലസ്തീനെ പല യൂറോപ്യന്‍ രാജ്യങ്ങളും അംഗീകരിച്ചു കഴിഞ്ഞത് ഇസ്രായേലിനുണ്ടായ വലിയ തിരിച്ചടിയാണ്. യുദ്ധത്തിന്റേ പേരില്‍ ഇസ്രായേല്‍ ഇന്ന് അന്താരാഷ്ട്ര കോടതിയുടെ മുന്നില്‍ നില്‍ക്കുകയാണ്. അന്താരാഷ്ട്ര പ്രശ്ന പരിഹാരത്തില്‍ ഇസ്രായേലിന് താത്പര്യമില്ല. ഇതിനെല്ലാമുള്ള സര്‍പ്രൈസായിരിക്കും ഹിസ്ബുള്ള നല്‍കുകയെന്നും നസ്റുള്ള പറഞ്ഞു.