ഇരുചക്രവാഹനങ്ങളില്‍ കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും

Update: 2021-10-26 10:31 GMT

ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങളില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന കുട്ടികള്‍ക്കും ഇനി മുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവെ മന്ത്രാലയം. കുട്ടികളുമായി യാത്ര ചെയ്യുന്ന ഇരുചക്രവാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററായി നിജപ്പെടുത്തുകയും ചെയ്യും.

നാല് വയസ്സിനുമുകളിലുള്ള കുട്ടികള്‍ ഹെലര്‍മെറ്റ് ധരിക്കുന്നുണ്ടെന്ന് ഡ്രൈവര്‍ ഉറപ്പുവരുത്തണം.

പുതിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രാലയം പറയുന്നു.

നിയമം ലംഘിക്കുന്നവര്‍ക്ക് 1,000 രൂപ പിഴയും മൂന്ന് മാസത്തെ ലൈസന്‍സ് റദ്ദാക്കലുമാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.

ഡ്രൈവറെയും കുട്ടിയെയും ബെല്‍റ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കാനും നിര്‍ദേശമുണ്ട്.

ഇതുമായി ബന്ധപ്പെട്ട വിവിധ കക്ഷികളുമായി ചര്‍ച്ച ചെയ്തായിരിക്കും നിയമത്തിന് അവസാന രൂപം നല്‍കുക.

അപകടങ്ങളില്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നുണ്ടെന്ന റിപോര്‍ട്ടിനെത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി. 

Tags:    

Similar News