ജയിലില്‍ നരകിക്കുന്നു; മരണം അരികെയെന്ന് ഫാദര്‍ സ്റ്റാന്‍ സ്വാമി

പാര്‍ക്കിന്‍സണ്‍ അടക്കം രോഗങ്ങള്‍ കാരണം അവശ നിലയിലാണെന്ന് ചൂണ്ടിക്കാട്ടി സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ജയിലിലെ നരകയാതകള്‍ വെളിപ്പെടുത്തിയത്.

Update: 2021-05-21 10:52 GMT

മുംബൈ: തന്റെ ആരോഗ്യാവസ്ഥ ഇങ്ങനെ തുടരുകയാണെങ്കില്‍ ഉടന്‍ മരണപ്പെട്ടേക്കാമെന്ന് ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ഫാദര്‍ സ്റ്റാന്‍ സ്വാമി. ബോംബെ ഹൈക്കോടതിയെയാണ് മലയാളിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സ്റ്റാന്‍ സ്വാമി അശങ്ക അറിയിച്ചത്.

പാര്‍ക്കിന്‍സണ്‍ അടക്കം രോഗങ്ങള്‍ കാരണം അവശ നിലയിലാണെന്ന് ചൂണ്ടിക്കാട്ടി സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ജയിലിലെ നരകയാതകള്‍ വെളിപ്പെടുത്തിയത്. മുംബൈ തലോജ ജയിലില്‍ നരകിക്കുകയാണ്. മുംബൈ ജെ ജെ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ല. നേരത്തെ രണ്ട് തവണ ജെ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും ആരോഗ്യനില വഷളാവുകയാണ് ചെയ്തത്. ജാമ്യമാണ് ആവശ്യമെന്നും സ്റ്റാന്‍ സ്വാമി വ്യക്തമാക്കി. എന്നാല്‍ സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ അടുത്ത മാസം ഏഴിന് പരിഗണിക്കാനായി കോടതി മാറ്റിവച്ചു.

Tags: