ഉത്തരാഖണ്ഡില്‍ വീണ്ടും ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

Update: 2019-08-23 12:24 GMT

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ഹെലികോപ്റ്റര്‍ വീണ്ടും അപകടത്തില്‍പ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച ഉത്തരകാശിയിലെ ടിക്കോച്ചി പ്രദേശത്താണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടതെന്ന് ഉത്തരകാശി ജില്ലാ മജിസ്‌ട്രേറ്റ് ആഷിഷ് ചൗഹാന്‍ പറഞ്ഞു.

പൈലറ്റിനേയും സഹ പൈലറ്റിനേയും ചെറിയ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തരകാശിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തിനത്തിനായി പുറപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുന്നത്.