അരുണാചലിലെ ഹെലികോപ്റ്റര്‍ അപകടം; 2 മൃതദേഹങ്ങള്‍ കണ്ടെടുത്തു

Update: 2022-10-21 11:29 GMT

ഗുവാഹത്തി: അരുണാചലിലെ അപ്പര്‍ സിയാങ് ജില്ലയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് സംഭവത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. മിഗ്ഗിങ് ഗ്രാമത്തിനുമുകളില്‍ ഡ്വാന്‍സ് ലൈറ്റ് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

അപകടം നടന്ന സ്ഥലത്തേക്ക് റോഡ് ഗതാഗതം സാധ്യമല്ലാത്തതുകൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല.

മൂന്ന് ടീമുകളെയാണ് നിയോഗിച്ചത്. രണ്ട് ടീമുകള്‍ക്ക് സ്ഥലത്തെത്താനായി.

ഹെലികോപ്റ്ററില്‍ തീ പടര്‍ന്നിട്ടുണ്ട്.

സൈനികരുമായി പോവുകയായിരുന്ന ഹെലികോപ്റ്ററാണ് ലികാബാലിയില്‍ നിന്ന് പറന്നുയര്‍ന്ന് രാവിലെ 10.43ഓടെ തകര്‍ന്നുവീണത്.

ഒരു തൂക്കുപാലമല്ലാതെ ഗ്രാമത്തിലേക്ക് വാഹനങ്ങള്‍ കടുന്നുപോകുന്ന റോഡുകളില്ലാത്തതിനാലാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് തുടക്കത്തില്‍ എത്താന്‍ കഴിയാതിരുന്നത്.

അരുണാചലില്‍ നിന്ന് ഈ മാസം റിപോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണ് ഇത്.

Tags: