കഞ്ചാവുമായി പിടിയില്‍
ചെമ്മാട് ഭാഗത്ത് കഞ്ചാവിന്റെയും മറ്റു ലഹരി വസ്തുക്കളുടേയും ഉപയോഗവും വില്‍പ്പനയും നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ച് ദിവസമായി എക്‌സൈസ് സംഘം ഈ ഭാഗത്ത് രഹസ്യ നിരീക്ഷണം നടത്തിവരുകയായിരുന്നു.
പരപ്പനങ്ങാടി: തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എല്‍ ജോസും പാര്‍ട്ടിയും ചെമ്മാട്, തിരൂരങ്ങാടി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 450 ഗ്രാം കഞ്ചാവുമായി തിരൂരങ്ങാടി സ്വദേശി കൊളക്കാടന്‍ മുഹമ്മദലി എന്നയാളെ അറസ്റ്റ് ചെയ്തു. ചെമ്മാട് ഭാഗത്ത് കഞ്ചാവിന്റെയും മറ്റു ലഹരി വസ്തുക്കളുടേയും ഉപയോഗവും വില്‍പ്പനയും നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ച് ദിവസമായി എക്‌സൈസ് സംഘം ഈ ഭാഗത്ത് രഹസ്യ നിരീക്ഷണം നടത്തിവരുകയായിരുന്നു.
ഈ ഭാഗങ്ങളില്‍ ഇനിയും പരിശോധന കര്‍ശനമാക്കുമെന്ന് സി ഐ അറിയിച്ചു. പ്രിവ. ഓഫിസര്‍മാരായ കെ എസ് സുര്‍ജിത്ത്, ടി സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രജീഷ്, സമേഷ്, ഷിജു, ചന്ദ്രമോഹന്‍ എന്നിവരും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു,