ന്യൂഡല്‍ഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹി-എന്‍സിആറില്‍ കനത്ത പുകയും മഞ്ഞും. ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം, നോയിഡ തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത തോതിലാണ് പുക മൂടിയിരിക്കുന്നത്. ദൃശ്യതയിലെ കുറവ് മൂലം വാഹനങ്ങള്‍ മന്ദഗതിയിലാണ് പോകുന്നത്. നഗരത്തില്‍ കനത്ത ഗതാഗതക്കുരുക്കും രൂപപ്പെട്ടിട്ടുണ്ട്.
അയല്‍ സംസ്ഥാനങ്ങൡലെ വൈക്കോല്‍ കത്തിക്കല്‍ വലിയ തോതില്‍ കുറഞ്ഞിട്ടും നഗരത്തിലെ മലിനീകരണത്തിന് കുറവില്ല. നഗരത്തിലെ വര്‍ധിച്ച വാഹനഗതാഗതമാണ് ഇതിനു കാരണമെന്ന് കാലാവസ്ഥാ വിഭാഗം മേധാവി കുല്‍ദീപ് ശ്രീവാസ്തവ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി കാറ്റ് വളരെ കുറവായതിനാല്‍ പുകയൊഴിയാന്‍ സമയമെടുക്കുന്നുണ്ട്. തിങ്കളാഴ്ചയ്ക്കു ശേഷം സ്ഥിതി മെച്ചപ്പെട്ടേയ്ക്കുമെന്ന് ശ്രീവാസ്തവ പറഞ്ഞു.