ഖര്‍കിവില്‍ കനത്ത ഷെല്ലിങ്; യുക്രെയ്ന്‍- റഷ്യ രണ്ടാം വട്ട ചര്‍ച്ച നാളെ

Update: 2022-03-01 14:48 GMT

മോസ്‌കൊ; യുക്രെയ്ന്‍ തലസ്ഥാനമായ ഖര്‍കിവില്‍ റഷ്യന്‍ ഷെല്ലാക്രമണം തീവ്രമായതിനിടയില്‍ യുക്രെയ്‌നും റഷ്യയും തമ്മിലുള്ള രണ്ടാം വട്ട ചര്‍ച്ച നാളെ നടക്കും. ഇന്നലെ നടന്ന ആദ്യവട്ട ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ചര്‍ച്ച പുനരാരംഭിക്കുന്നത്. റഷ്യയിലെ വാര്‍ത്താ ഏജന്‍സിയായ ടാസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. തിങ്കളാഴ്ചയായിരുന്നു ആദ്യ ചര്‍ച്ച നടന്നത്.

ഇന്നലെ ഉച്ചയോടെയാണ് ബെലാറഷ്യന്‍ അതിര്‍ത്തിയില്‍ ഒന്നാംവട്ട ചര്‍ച്ച നടന്നത്. വെടിനിര്‍ത്തലും സൈന്യത്തെ പിന്‍വലിക്കലുമായിരുന്നു ചര്‍ച്ചയില്‍ യുക്രെയ്ന്‍ ഉന്നയിച്ചത്. റഷ്യ പരസ്യമായി അഭിപ്രായം പറഞ്ഞിട്ടില്ല. ചര്‍ച്ചക്കനുസരിച്ചായിരിക്കും തീരുമാനമെന്ന് മാത്രം സൂചിപ്പിച്ചു. ചര്‍ച്ച സമാപിക്കും മുമ്പ് യൂറോപ്യന്‍ യൂനിയനില്‍ അംഗമാവുന്നതിനുള്ള അപേക്ഷ യുക്രെയ്ന്‍ പ്രസിഡന്റ് ഒപ്പുവച്ചിരുന്നു.

ഇന്ന് കൂടുതല്‍ യുക്രെയ്ന്‍ നഗരങ്ങളിലേക്ക് റഷ്യന്‍ ആക്രമണം വ്യാപിച്ചിട്ടുണ്ട്. ഖര്‍കിവില്‍ നടന്ന ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും കൊല്ലപ്പെട്ടു.

Tags:    

Similar News