കനത്ത മഴ: മുംബൈയില്‍ പലയിടങ്ങളിലും വെള്ളം കയറി

Update: 2022-09-14 01:44 GMT

മുംബൈ: ഇന്നലെ രാത്രി മുതല്‍ പെയ്ത മഴയില്‍ മുംബൈയിലെ പലയിടങ്ങളിലും വെള്ളംപൊങ്ങി. മുംബൈയിലെ സിയോന്‍ മേഖലയില്‍ ജനജീവിതം സ്തംഭിച്ചു.

കേന്ദ്ര കാലാവസ്ഥാവകുപ്പ് മുംബൈയിലും പൂനെയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ വ്യാഴാഴ്ചവരെ തുടരാന്‍ സാധ്യതയുണ്ട്.

രത്‌നഗിരി, സതാറ പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 


ജൂണ്‍ 1-ആഗസ്റ്റ് 12 കാലയളവില്‍ മഹാരാഷ്ട്ര ദുരന്തനിവാരണ സമിതി റിപോര്‍ട്ടനുസരിച്ച് 120ഓളം പേര്‍ മരിച്ചിട്ടുണ്ട്. 95 പേര്‍ക്ക് പരിക്കേറ്റു.

മഹാരാഷ്ട്രയിലെ പൂനെ, സതാര, സോലാപൂര്‍, നാസിക്, ജല്‍ഗാവ്, അഹമ്മദ്‌നഗര്‍, ബീഡ്, ലാത്തൂര്‍, വാഷിം, യവത്മാല്‍, ധൂലെ, ജല്‍ന, അകോല, ഭണ്ഡാര, ബുല്‍ധാന, നാഗ്പൂര്‍, നന്ദുര്‍ബാര്‍, മുംബൈ സബ്, പാല്‍ഘര്‍, താനെ, നന്ദേഡ്, അമരാവതി, വാര്‍ധ, രത്‌നഗിരി, സിന്ധുദുര്‍ഗ് , ഗഡ്ചിരോളി, സാംഗ്ലി, ചന്ദ്രപൂര്‍ തുടങ്ങി 28 ജില്ലകളെ പ്രളയം ബാധിച്ചു. 

Tags: