മലയോരത്ത് കനത്ത മഴ, നദികളില്‍ ജലനിരപ്പ് ഉയരുന്നു; കൃഷിയിടങ്ങള്‍ വെള്ളത്തിനടിയില്‍

മുക്കം, തിരുവമ്പാടി, കാരശ്ശേരി ഭാഗങ്ങളിലെ നദീ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ട ഭീഷണി നിലനില്‍ക്കുന്ന മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

Update: 2020-08-06 03:32 GMT
വെള്ളംകയറിയതിനെതുടര്‍ന്ന് പുല്‍പറമ്പില്‍ തോണിയിറക്കിയപ്പോള്‍

കോഴിക്കോട്: കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. മുക്കം, തിരുവമ്പാടി, കാരശ്ശേരി ഭാഗങ്ങളിലെ നദീ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ട ഭീഷണി നിലനില്‍ക്കുന്ന മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

വെള്ളംകയറിയതിനെതുടര്‍ന്ന് മുക്കം -ചേന്ദമംഗല്ലൂര്‍ റോഡില്‍ ഗതാഗത തടസ്സപ്പെട്ടു. ഇവിടെ കടകളിലും വെള്ളം കയറി. നേരത്തെ സൂചന കിട്ടിയതിനാല്‍ കടകളിലെ സാധനങ്ങള്‍ മാറ്റാന്‍ സമയം കിട്ടിയതിനാല്‍ വന്‍ നാശ നഷ്ടം ഒഴിവായി. കൊടിയത്തൂര്‍ കോട്ടമ്മല്‍ കാരാട്ട് റോഡ്, ചെറുവാടി എന്നിവിടങ്ങളിലെ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്.

മലയോരത്തെ വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ വീണ് വൈദ്യുതി തടസ്സം ഉണ്ട്. താമരശ്ശേരി മേഖലയിലും ശക്തമായ കാറ്റും മഴയുമാണ്. പുതുപ്പാടി, കോടഞ്ചേരി പുഴകളില്‍ മലവെള്ളപ്പാച്ചില്‍ കോടഞ്ചേരി ചെമ്പുകടവ് പാലങ്ങള്‍ മുങ്ങി.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു മഴ കുറവുണ്ടെങ്കിലും ജനങ്ങള്‍ ഭീതിയുടെ നടുവിലാണ്.

Tags:    

Similar News