തൃശൂരില്‍ കനത്ത മഴ: പൂരംവെടിക്കെട്ട് വീണ്ടും മാറ്റിവച്ചു

Update: 2022-05-11 13:26 GMT

തൃശൂര്‍: തൃശൂരില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു. ഇന്ന് പുലര്‍ച്ചെ നടക്കേണ്ടിയിരുന്ന വെടിക്കെട്ട് ഇന്ന് വൈകീട്ട് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. അതാണ് വീണ്ടും മാറ്റിയത്. ഞായറാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

കലക്ടറുമായി നടന്ന യോഗത്തിലാണ് വെടിക്കെട്ട് മാറ്റാന്‍ തീരുമാനിച്ചത്.

ചൊവ്വാഴ്ച കുടമാറ്റം തുടങ്ങിയതു മുതല്‍ ചെറിയ മഴയുണ്ടായിരുന്നു. പിന്നീട് അത് വര്‍ധിക്കുകയായിരുന്നു. 

Tags:    

Similar News