വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തു; മലമ്പുഴ ഡാം തുറന്നു

Update: 2021-10-16 09:30 GMT

പാലക്കാട്: പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാം തുറന്നു. നാല് ഷട്ടറുകളാണ് 5 സെന്റീമീറ്റര്‍ വീതം തുറന്നിട്ടുള്ളത്.

ഉച്ചയോടെ പാലക്കാട് ജില്ലയിലെ പല ഭാഗങ്ങളിലും മഴ ശക്തമായി. മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്തും കനത്ത മഴ തുടരുന്നുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു. 115 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി.

ഡാം തുറന്ന സാഹചര്യത്തില്‍ ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു. 

Tags: