യുഎഇയില്‍ കനത്ത മഴ; റോഡുകള്‍ വെള്ളത്തിലായി

Update: 2022-12-11 15:33 GMT

അബൂദബി: യുഎഇയില്‍ പലയിടങ്ങളിലും കനത്ത മഴ പെയ്തു. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ അബൂദബിയില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. റോഡുകള്‍ വെള്ളത്തിലായതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മഴയെത്തുടര്‍ന്ന് യുഎഇയില്‍ ഇന്ന് താപനില കുറയുകയും ചെയ്തു.

ആകാശം മേഘങ്ങളാല്‍ നിറയുകയും ചെയ്യുന്നുണ്ട്. അയല്‍രാജ്യങ്ങളായ ഒമാന്‍, സൗദി അറേബ്യ എന്നീ ജിസിസി രാജ്യങ്ങളുടെ വിവിധ പ്രദേശങ്ങളിലും മഴ ലഭിച്ചു. ഞായറാഴ്ച രാവിലെ മസ്‌കത്തിലും ഒമാനിലെ മറ്റ് നഗരങ്ങളിലും ശക്തമായ മഴയാണ് പെയ്തത്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും വൈദ്യുത തൂണുകളില്‍ നിന്ന് അകന്നുനില്‍ക്കാനും അധികൃതര്‍ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Tags: