ബെംഗളൂരു: ഏതാനും ദിവസങ്ങളായി മഴ തുടരുന്ന സാഹചര്യത്തില്‍ വടക്കന്‍ ബെംഗളൂരുവിലും വടക്കന്‍ ചെന്നൈയിലെ മണലി മേഖലയിലും കനത്ത പ്രളയം. മണലിയില്‍ പല വീടുകളിലും വെള്ളം കയറി. ഇന്‍ഡസ്ട്രിയല്‍ ഏരിയകളിലും വെള്ളം നിറഞ്ഞിട്ടുണ്ട്. കോശസ്തലൈയാര്‍ നദി കരകവിഞ്ഞാണ് ചെന്നൈയില്‍ വെള്ളം കയറിയത്.
ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ നിന്ന് ഒഴുകി വരുന്ന വെള്ളവും തമിഴ്‌നാട്ടിലെ വെള്ളക്കെട്ടിന് കാരണമാണ്. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ പൂണ്ടി റിസര്‍വോയര്‍ നിറഞ്ഞുകവിഞ്ഞതോടെ സെക്കന്‍ഡില്‍ 3,000 ഘനയടി വെള്ളം പുറത്തുവിടുന്നുണ്ട്.
പൂണ്ടി റിസര്‍വോയറില്‍ നിന്നുള്ള പ്രവാഹം കുറഞ്ഞിട്ടുണ്ട്.
ചെന്നൈയിലെ പല പ്രദേശങ്ങളിലും ബോട്ട് ഉപയോഗിച്ച് ജനങ്ങളെ ഒഴിപ്പിക്കാന്‍ തുടങ്ങി.
ബെംഗളൂരു നഗരത്തില്‍ അല്ലാലസാന്ദ്ര തടാകം നിറഞ്ഞുകവിഞ്ഞാണ് വെള്ളക്കെട്ടുണ്ടായത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വടക്കന്‍ ബെംഗളൂരുവിലെ പല റോഡുകളും വെള്ളം നിറഞ്ഞ് കിടക്കുകയാണ്.
ബെംഗളൂരുവിലെ യെലഹങ്ക, നാഗവാര, കോഗിലു ക്രോസ്, വിദ്യാരണ്യപുര മേഖലകളെയാണ് മഴ ബാധിച്ചത്. ദേശീയ ദുരന്ത നിരാവരണ സേനയെ വിന്യാസിപ്പിച്ചിട്ടുണ്ട്.