അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

Update: 2021-10-17 01:23 GMT

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ഇന്നും തുടരും. അടുത്ത മൂന്ന് മണിക്കൂറിനുളളില്‍ അതിശക്തമായ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ മഴ കനക്കും. കാറ്റിനും സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച റെഡ് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങി ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് കാറ്റിന് സാധ്യതയുള്ളത്. ഇവിടെ 40-60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. 

സംസ്ഥാനത്ത് പലയിടങ്ങളിലും ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. ഉരുള്‍പ്പൊട്ടല്‍ നടന്ന ഇടങ്ങളില്‍ പതിനഞ്ചോളം പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ഇതുവരെ ഒമ്പത് പേര്‍ മരിച്ചതായാണ് കണക്ക്. ഇന്നലെ നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ഇന്ന് പുനരാരംഭിക്കും. സൈന്യവും ദുരിതാശ്വാസ സേനയും നിരവധി ടീമുകളെ പലയിടങ്ങളിലായി വിന്യസിച്ചു.

തിങ്കഴാഴ്ച നടക്കാനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. കോളജുകളില്‍ ക്ലാസുകള്‍ തുറക്കുന്നത് 20ലേക്ക് മാറ്റിവച്ചു. ശബരി മല തീര്‍ത്ഥാടനം 19വരെ മാറ്റിവച്ചു.

Tags: